Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2019 5:02 AM IST Updated On
date_range 5 Jan 2019 5:02 AM ISTമലയോര മഹോത്സവം: ചെസ് മത്സരവും സമൂഹ ചിത്രരചനയും
text_fieldsbookmark_border
തിരുവമ്പാടി: ഈ മാസം 11 മുതൽ തൊണ്ടിമ്മൽ ജില്ല പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മലയോര മഹോത്സവത്തിെൻറ പ്രചാര ണ പരിപാടികളുടെ ഭാഗമായി ചെസ് ടൂർണമെൻറും സമൂഹ ചിത്രരചനയും നടത്തും. ജെ.സി.ഐ മണാശ്ശേരിയാണ് ചെസ് മത്സരം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് അഗസ്ത്യൻമുഴി താഴക്കോട് എ.യു.പി സ്‌കൂളിൽ മത്സരങ്ങൾ ആരംഭിക്കും. അണ്ടർ-10, അണ്ടർ-15, അണ്ടർ-20 എന്നീ വിഭാഗങ്ങളിലാണ് മത്സരം. ആവാസ് തിരുവമ്പാടിയാണ് സമൂഹ ചിത്രരചന സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് മുക്കം എസ്.കെ പാർക്കിലാണ് ചിത്രരചന. അയൽപക്ക സൗഹൃദം പച്ചക്കറി കൃഷി കൂട്ടായ്മയായി തിരുവമ്പാടി: അയല്‍ക്കാര്‍ ഒന്നുചേര്‍ന്ന് വിളയിച്ചത് സൗഹൃദത്തിെൻറ പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലാണ് ഏഴുപേരുടെ സൗഹൃദം വിജയകരമായ ജൈവ പച്ചക്കറി കൃഷിയായി വളർന്നത്. അയല്‍ക്കാര്‍ ഒന്നിച്ച് ഒരേക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി ഒരുക്കുകയായിരുന്നു. രാസ കീടനാശിനികള്‍ പൂർണമായി ഒഴിവാക്കിയായിരുന്നു കൃഷി. ഈ കൂട്ടായ്മയില്‍ അംഗമായ തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റിെൻറ കൃഷിയിടത്തിലാണ് പച്ചക്കറി വിളയിച്ചത്. അദ്ദേഹത്തിെൻറ ഭാര്യ ചിന്നമ്മയും അയല്‍ക്കാരും സുഹൃത്തുക്കളുമായ പുരുഷന്‍ വാഹാനിയിൽ, ചന്ദ്രന്‍ കിഴക്കേപുതിയിടത്തിൽ, വേലായുധന്‍ മണക്കാട്ട്പറമ്പിൽ, സുനില്‍ കോട്ടൂർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് കൃഷിയൊരുക്കിയത്. പയർ, പാവല്‍, മുളക്, വെണ്ട, ചീര, വഴുതന, കാബേജ്, മത്തന്‍ തുടങ്ങിയ കൃഷികളാണ് ജൈവരീതിയില്‍ വിളയിച്ചെടുക്കുന്നത്. ഈ കൂട്ടായ്മയിലെ സുനില്‍ കോട്ടൂർ ഗള്‍ഫില്‍നിന്ന് അവധിക്ക് വന്നതിെൻറ ഇടവേളയിലാണ് നല്ല പച്ചക്കറികള്‍ ഉണ്ടാക്കണമെന്നാഗ്രഹിച്ച് ഇവരോടൊപ്പം ചേരുന്നത്. അഗസ്റ്റിന്‍ ഒഴികെ ബാക്കിയുള്ളവര്‍ വീട്ടാവശ്യത്തിനു മാത്രമായി കൃഷിചെയ്ത പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമാസം മുമ്പ് ആരംഭിച്ച കൃഷിയില്‍ ഇപ്പോള്‍ വിളവെടുത്ത് തുടങ്ങിയ പാവലും പയറും മികച്ച വിളവാണ് നല്‍കിയത്. അഗ്രോ സർവിസ് സെൻററിെൻറ കൂടരഞ്ഞിയിലെ തൈ ഉൽപാദന കേന്ദ്രത്തില്‍ നിന്നുള്ള തൈകള്‍ വാങ്ങിയാണ് കൃഷി ചെയ്തത്. പച്ചക്കറി വികസന പരിപാടിയില്‍ കൂടരഞ്ഞി കൃഷിഭവന്‍ മുഖേന സഹായം ലഭിക്കുന്നത് പ്രോത്സാഹനമാണെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story