Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസബര്‍മതി ഭവനനിർമാണ...

സബര്‍മതി ഭവനനിർമാണ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
സബര്‍മതി ഭവനനിർമാണ പദ്ധതി ഉദ്ഘാടനം
cancel
ചേളന്നൂര്‍: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ സബര്‍മതി ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിർവഹിച്ചു. ചേളന്നൂര്‍ എട്ടേരണ്ട് പുറായില്‍ അംഗൻവാടിക്കു സമീപം നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ചേളന്നൂരിലെ ഗിരീഷ്- ശ്രീജ ദമ്പതികള്‍ക്കായാണ് വീട് നിർമിക്കുന്നത്. തറക്കല്ലിടല്‍ കർമവും നിർവഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, എക്‌സിക്യൂട്ടിവ് മെംബര്‍മാരായ യു.വി. ദിനേശ്മണി, കെ.പി. ബാബു, പി.എം. നിയാസ്, മുന്‍ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. ജിതേഷ്, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. ബാലകൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഭരതൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം.പി. ഹമീദ്, മണ്ഡലം പ്രസിഡൻറ് പി. ഭരതന്‍, മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ഗൗരി പുതിയോത്ത് എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. രാജേന്ദ്രന്‍ സ്വാഗതവും നിർമാണ കമ്മിറ്റി കണ്‍വീനര്‍ പി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story