Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 11:31 PM GMT Updated On
date_range 2019-01-01T05:01:51+05:30ആദിൽ റഹ്മാെൻറ ആകസ്മിക മരണം പ്രദേശത്തിെൻറ ദുഃഖമായി
text_fieldsബേപ്പൂർ: വിനോദയാത്ര പോയ കുടുംബത്തിലെ വിദ്യാർഥിയായ ആദിൽ റഹ്മാെൻറ (16) ആകസ്മിക മരണത്തിൽ പ്രദേശത്തുകാർ ദുഃഖിതരായി. ബേപ്പൂർ തമ്പി റോഡ് അങ്ങാലകത്ത് മുക്കിൽ നിസാറിെൻറയും റുബീനയുടെയും മൂത്ത മകനായ കോഴിക്കോട് മോഡൽ സ്കൂൾ പ്ലസ് വൺ വിദ്യാർഥി ആദിൽ മാതാപിതാക്കളോടൊപ്പം ഒന്നിച്ചുള്ള വിനോദയാത്രക്കിടയിലാണ് ബാലുശ്ശേരി വയലടയിൽ കനാലിൽ മുങ്ങി മരിച്ചത്. കുടുംബാംഗങ്ങളുമൊന്നിച്ച് കക്കയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിനോദയാത്രക്ക് പോയതായിരുന്നു. ഉച്ചക്ക് രണ്ടരയോടെ കുളികഴിഞ്ഞ് കനാലിൽനിന്നും കയറി ഭക്ഷണത്തിനായി ഒരുങ്ങവെയാണ് ആദിലിനെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കനാലിൽ നടത്തിയ െതരച്ചിലിൽ ഉപ്പ നിസാർ തന്നെയാണ് മകനെ മുങ്ങിയെടുത്ത് കരക്കെത്തിച്ചത്. ചളിയിൽ പൂണ്ട് പോയതിനാലാണ് മരണം സംഭവിച്ചതെന്ന് പറയപ്പെടുന്നു. ബേപ്പൂരിലെ ഫുട്ബാൾ ക്ലബായ യൂനിറ്റി എഫ്.സിയുടെ നല്ല കളിക്കാരനാണ്. ജില്ലതല ടൂർണമെൻറുകളിൽ യൂനിറ്റി എഫ്.സിയുടെ പ്രതിരോധനിരയിൽ സ്ഥിരം കളിക്കാരനായിരുന്നു. കളിയിലും പഠനത്തിലും മികവ് പുലർത്തുകയും പെരുമാറ്റത്തിൽ ശാന്തനുമായ ആദിൽ റഹ്മാെൻറ വിടവാങ്ങൽ നാട്ടിനും കുടുംബത്തിനും യൂനിറ്റി എഫ്.സിക്കും വലിയ നഷ്ടമായി. പഠിപ്പിനിടെ പത്രവിതരണവും നടത്തിയിരുന്നു. ജനപ്രധിനിധികൾ, പ്രമുഖ പഴയകാല ഫുട്ബാൾ കളിക്കാർ, വിവിധ അക്കാദമികളിലെ കുട്ടികൾ, പൊതുപ്രവർത്തകർ, വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ വീട്ടിലെത്തി. പഠിക്കുന്ന സ്കൂളിന് അവധി നൽകി. മയ്യത്ത് നമസ്കാരത്തിനും ഖബറടക്കൽ ചടങ്ങിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജില്ലയിലെ ഫുട്ബാൾ അക്കാദമി ക്ലബുകൾ ആദിലിനോടുള്ള സ്നേഹസൂചകമായി ഒരു മിനിട്ട് മൗന പ്രാർഥന നടത്താൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മൂന്നരയോടെ ബേപ്പൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തി. സഹോദരങ്ങൾ: നിഹാൽ ഹസ്സൻ(ബേപ്പൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥി), അമാന ഫാത്വിമ.
Next Story