Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2018 5:03 AM IST Updated On
date_range 28 Dec 2018 5:03 AM ISTഭിന്നശേഷി വിദ്യാർഥികളുടെ ദ്വിദിന സഹവാസ ക്യാമ്പ്
text_fieldsbookmark_border
കൊടിയത്തൂർ: ആടിയും പാടിയും കഥകൾ കേട്ടും ചിത്രങ്ങൾ വരച്ചും കേരളത്തിലെ നാടൻകലാരൂപങ്ങളെ തൊട്ടറിഞ്ഞും വാദ്യോപകരണങ്ങളെ പരിചയപ്പെട്ടും പുതിയ കൂട്ടുകാരെ കെണ്ടത്തിയും അവർ ഒത്തുകൂടി. പന്നിക്കോട് എ.യു.പി സ്കൂളിൽ മാവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭിന്നശേഷി വിദ്യാർഥികളുടെ ദ്വിദിന സഹവാസ ക്യാമ്പാണ് തീർത്തും വേറിട്ടതായി മാറിയത്. വീടിെൻറ അകത്തളങ്ങളിൽ തളച്ചിടേണ്ടവരല്ലെന്നും സമൂഹത്തോടൊപ്പം ജീവിക്കേണ്ടവരാണ് ഭിന്നശേഷിക്കാരെന്നും ഓർമപ്പെടുത്തുന്നതായിരുന്നു ക്യാമ്പ്. തണൽകൂട്ടം എന്ന പേരിൽ നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ വി. വസീഫ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായെത്തിയ ഭിന്നശേഷി സംസ്ഥാനതല പ്രതിഭ മുഹമ്മദ് ആഷിഖിെൻറ ഗാനവിരുന്നും ശ്രദ്ധേയമായി. ബി.പി.ഒ എൻ. അജയകുമാർ, വാർഡ് മെംബർ ഷിജി പരപ്പിൽ, സി. ഫസൽ ബാബു, ഇ. രമേശ്ബാബു, സി. കേശവൻ നമ്പൂതിരി, കെ.കെ. ഗംഗ, പോൾ മാസ്റ്റർ, കെ.ടി. ഷരീഷ്, മുഹമ്മദ് മുട്ടത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾക്കായി വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story