Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2018 5:02 AM IST Updated On
date_range 17 Dec 2018 5:02 AM ISTപെൻഷൻ പരിഷ്കരണം കമീഷനെ നിയോഗിക്കണം -കെ.എസ്.എസ്.പി.എ
text_fieldsbookmark_border
ഓമശ്ശേരി: ശമ്പള, പെൻഷൻ പരിഷ്കരണത്തിന് കമീഷനെ നിയോഗിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ക ൊടുവള്ളി നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശിക ക്ഷാമബത്ത രണ്ടു ഗഡു വിതരണം ചെയ്യുക, ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞായിൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷൻകാരെ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എം. രാധാമണി ആദരിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ നിർവഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.എം. വിജയകുമാർ, പി.സി. ഹബീബ് തമ്പി, ഹംസ ഹാജി, എൻ.കെ. അഹമ്മദ് കുട്ടി, ഒ.എം. ശ്രീനിവാസൻ, സുനിൽകുമാർ, ജനാർദനൻ, പി.പി. പ്രഭാകര കുറുപ്പ്, സി. ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story