Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTഓട്ടത്തിനിടെ പാലത്തിൽ സ്വകാര്യ ബസിെൻറ ടയർ പൊട്ടി; ദേശീയപാതയിൽ ഗതാഗതം താറുമാറായി
text_fieldsbookmark_border
ഫറോക്ക്: ഓട്ടത്തിനിടെ പാലത്തിെൻറ മധ്യത്തിൽ സ്വകാര്യ ബസിെൻറ ടയർ പൊട്ടിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താറുമാറായി. ശനിയാഴ്‌ച രാത്രി ഏഴര മണിയോടെയാണ് കോഴിക്കോട്ടുനിന്നും പരപ്പനങ്ങാടിയിലേക്ക് വരുകയായിരുന്ന ഫെർഫെക്റ്റ് ബസിെൻറ പിറകുവശത്തെ ടയർ പാലത്തിെൻറ മധ്യത്തിൽ വൻ ശബ്ദത്തോടെ പൊട്ടിയത്. ഇതോടെ, ഇരുവശത്തുമുള്ള വാഹനങ്ങൾ പാലത്തിൽ കുടുങ്ങി. മണിക്കൂറോളം ദേശീയപാതയിൽ വാഹനഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസെത്തി ഇരുവശത്തേക്കും വൺവേയായി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ബസ് പാലത്തിൽ നിന്നും നീക്കാത്തതിനാൽ രാത്രി വൈകിയും ഇതുവഴിയുള്ള ഗതാഗതം താറുമാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story