Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTചരക്കുമായി വന്ന മിനിലോറി കിണറ്റിൽ വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
കടലുണ്ടി: മണ്ണൂർ വളവിനു സമീപം പെരിങ്ങോട്ടുകുന്ന് പനയ്ക്കൽ താഴത്ത് ചരക്കുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. 60 അടിയോളം ആഴമുള്ള പഞ്ചായത്ത് വക കിണറ്റിലാണ് ലോറി പൂർണമായി താഴ്ന്നത്. ലോറി ഡ്രൈവർ റഫീഖ് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലമ്പാറ സ്വദേശി മുഹമ്മദ് ഷാഫിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. ബേബി മെറ്റൽ കയറ്റിവന്ന ലോറി കടലുണ്ടി പെരിങ്ങോട്ടുകുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ എതിരെ വന്ന ഓട്ടോക്ക് വശം കൊടുക്കുന്നതിനായി പിറകിലേക്ക് എടുക്കുന്നതിനിടെ പിന്നിലുള്ള കിണറ്റിൽ വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story