Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിേശാധന തുടങ്ങി

text_fields
bookmark_border
മാവൂർ: അടിസ്ഥാന സൗകര്യമില്ലാത്തതും ശുചിത്വം പാലിക്കാത്തതുമായ കെട്ടിടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ ്പിക്കുന്നതിനെതിരെ മാവൂരിൽ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കി. ശുചിമുറികളില്ലാത്തതും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ തിങ്ങിത്താമസിക്കുന്നതുമായ കെട്ടിടങ്ങൾക്കെതിരെയാണ് നടപടി. പൊലീസി​െൻറ സഹായത്തോടെ രാത്രികാല പരിശോധന നടത്തിയാണ് നടപടിയെടുക്കുക. കൽപ്പള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മ കണ്ടെത്തി. ഉടമയിൽനിന്ന് പിഴ ഇൗടാക്കുന്നതടക്കമുള്ള നടപടിയെടുക്കുകയും ചെയ്തു. നേരത്തേ അധികൃതർ നടത്തിയ പരിശോധനയിൽ ശുചിത്വം പാലിക്കണമെന്ന നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെതുടർന്നാണ് നടപടിയുണ്ടായത്. 40ഒാളം പേർ ഇവിടെ തിങ്ങിത്താമസിക്കുന്നതായി സൂചന ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ മറ്റു കേന്ദ്രങ്ങളിലും പരിശോധന നടത്തും. അടിസ്ഥാന സൗകര്യമില്ലാതെയും ശുചിത്വം പാലിക്കാതെയും ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു. ചില കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പും നൽകിയിരുന്നു. ഒരു വർഷം മുമ്പ് മാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ കോളറ പടർന്നുപിടിച്ചിരുന്നു. കൃത്യസമയത്തെ ഇടപെടലിലൂടെയാണ് രോഗം നിയന്ത്രണവിധേയമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story