Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലത്തി​െൻറ...

കാലത്തി​െൻറ ​െകാള്ളരുതായ്​മകളെ ഒാർമിപ്പിച്ച്​ 'ചക്കരപ്പന്തൽ' അരങ്ങിൽ

text_fields
bookmark_border
കോഴിക്കോട്: നടപ്പുകാലത്തി​െൻറ െകാള്ളരുതായ്മകളെ ഒാർമിപ്പിച്ച് 'ചക്കരപ്പന്തൽ'അരങ്ങിൽ. വിവാഹം കഴിക്കാൻ അതിയാ യി ആഗ്രഹിക്കുന്ന 40 കഴിഞ്ഞ ദരിദ്രയായ യുവതി, ജ്യേഷ‌്ഠൻ, ബന്ധുവായ പ്രായമുള്ള സ‌്ത്രീ മാളു അമ്മ, പെണ്ണുകാണാൻ വരുന്ന വെട്ടുകാരൻ കണാരൻ എന്നീ കഥാപാത്രങ്ങളിലേക്കെല്ലാം അസാമാന്യ ഉൾക്കരുത്തോടെയാണ‌് അപ്പുണ്ണി ശശി നടന്നുകയറിയത‌്. നർമത്തിലും ഗൗരവത്തിലും ചിന്തിപ്പിച്ചാണ‌് നാടകം പുരോഗമിച്ചത‌്. നാടകത്തി​െൻറ രചനയും ശശിയാണ‌് നിർവഹിച്ചത്. ആദ്യ അവതരണം സംവിധായകൻ രഞ‌്ജിത‌് ഉദ‌്ഘാടനം ചെയ‌്തു. കഥയും സംവിധാനവും പ്രശസ‌്ത നാടക പ്രവർത്തകൻ ശിവദാസ‌് പൊയിൽക്കാവ‌്. ആർട‌് നിധീഷ‌് പൂക്കാട‌്, വേഷം പ്രകാശൻ തിരുവങ്ങൂർ, ക്രിയാത്മക നിർദേശം വിനോയ‌് തോമസ‌്, അനീഷ‌് അഞ‌്ജലി, ഹാറൂൺ അൽ ഉസ‌്മാൻ എന്നിവർ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story