Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:03 AM IST Updated On
date_range 16 Dec 2018 5:03 AM ISTമോദിയുടെ ജനവിരുദ്ധ ഫാഷിസ്റ്റ് നയങ്ങളാണ് തെര. പരാജയ കാരണം -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
വടകര: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ കനത്ത പരാജയത്തിനു കാരണം മോദി സർക്കാറി െൻറ ജനവിരുദ്ധ, ഫാഷിസ്റ്റ് നയങ്ങളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മേമുണ്ടയിൽ നിർമിച്ച പൊന്നാറത്ത് ബാലകൃഷ്ണൻ സ്മാരക മന്ദിരവും ഗ്രന്ഥാലയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പാക്കിയ നോട്ട് നിരോധനം, ജി.എസ്.ടി, ഇന്ധന വില വർധന, റിസർവ് ബാങ്കിനെ സ്വന്തം വരുതിയിലാക്കാനുള്ള ശ്രമം എന്നിവയടക്കമുള്ള ജനവിരുദ്ധ നയങ്ങൾ ബാലറ്റ് പേപ്പറിൽ പ്രതിഫലിച്ചതായി ഉമ്മൻ ചാണ്ടി പറഞ്ഞു. ഫോട്ടോ അനാച്ഛാദനം പാറക്കൽ അബ്ദുല്ല എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കോൺഗ്രസ് കുടുംബസംഗമം മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഉഷാദേവി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, അഡ്വ. പ്രഫുല്ല ചന്ദ്രൻ മൂടാടി, വി.എം. ചന്ദ്രൻ, അഡ്വ. ഐ. മൂസ, കാവിൽ രാധാകൃഷ്ണൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, കോട്ടയിൽ രാധാകൃഷ്‍ണൻ, സി.പി. വിശ്വനാഥൻ, എൻ.ബി. പ്രകാശൻ, കെ. നാണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story