Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:03 AM IST Updated On
date_range 16 Dec 2018 5:03 AM ISTപൊലീസ് ബോട്ടുകള്‍ 'കട്ടപ്പുറത്ത്'; അനധികൃത മണല്‍ വാരല്‍ സജീവം റൂറല്‍ പൊലീസിെൻറ കൈയിലുള്ള രണ്ട് ബോട്ടുകളും കേടായി കിടക്കുകയാണ്
text_fieldsbookmark_border
വടകര: മേഖലയിലെ അനധികൃത മണല്‍ വാരല്‍ തടയാന്‍ ഉപയോഗിച്ചിരുന്ന രണ്ടു ബോട്ടുകളും മാസങ്ങളായി കട്ടപ്പുറത്ത്. റൂറ ല്‍ പൊലീസിന് കീഴിലുള്ള രണ്ട് ബോട്ടുകളിൽ ഒന്ന് ഒരു വര്‍ഷത്തിലധികമായി കേടായി കിടക്കുകയാണ്. മൂരാട് ഭാഗം കേന്ദ്രീകരിച്ച ബോട്ടിനു പുറമെ കൊയിലാണ്ടി അകലാപ്പുഴയിലുണ്ടായിരുന്ന ബോട്ടും വടകര മേഖലയിലേക്കു കൊണ്ടുവന്നിരുന്നു. ഇവ രണ്ടും ഉപയോഗശൂന്യമാണിപ്പോള്‍. ബോട്ട് ഓടിക്കാനും സഹായിക്കാനുമായി സിവില്‍ പൊലീസ് ഓഫിസർമാര്‍ക്കു പുറമെ ഹോം ഗാര്‍ഡുകളുമുണ്ട്. കുറ്റ്യാടിപ്പുഴ മുതല്‍ സാൻഡ്ബാങ്ക്സ് വരെയുള്ള ഭാഗത്തെ മണല്‍ക്കടത്തും മണല്‍വാരലും പിടികൂടാനായിരുന്നു പ്രധാനമായും ബോട്ട് ഉപയോഗിച്ചിരുന്നത്. പുഴയില്‍ വീണവരെ രക്ഷിക്കാനും ഇവ ഉപയോഗിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തി ബോട്ട് സജ്ജമാക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. കക്കട്ടിപ്പുഴയിലെ അനധികൃത മണല്‍ക്കടത്ത് തടയാന്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിളിച്ചപ്പോള്‍ ബോട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൃത്യമായ പരിശോധന നടക്കാതെയായതോടെ കുറ്റ്യാടി പുഴയിലെ അനധികൃത മണല്‍ക്കടത്ത് വര്‍ധിച്ചതായാണ് പരാതി. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ പലയിടത്തും മണല്‍വാരല്‍ തകൃതിയായി നടക്കുന്നുണ്ട്. തിരുവള്ളൂര്‍ പഞ്ചായത്തിെൻറ തീരങ്ങളില്‍ മണല്‍ക്കടത്ത് തടയാന്‍ പോയ പൊലീസുകാരെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഇത്തരം സ്ഥലത്തേക്ക് പൊലീസ് വാഹനം കടന്നുപോകുന്നത് അറിയിക്കാന്‍ മണല്‍ക്കടത്തുകാരുടെ ഏജൻറുമാര്‍ പ്രവര്‍ത്തിക്കുക പതിവാണ്. അതുകൊണ്ടുതന്നെ, ബോട്ട് വഴിയുള്ള പരിശോധന ഏറെ ഗുണംചെയ്തിരുന്നു. പലപ്പോഴും മണല്‍ക്കടത്തുകാരെ പിടികൂടാന്‍ പൊലീസിന് കഴിയാറില്ല. കരെക്കത്തിച്ച മണല്‍ കസ്റ്റഡിയിലെടുക്കാനേ കഴിയാറുള്ളൂ. തീരത്തിെൻറ കെട്ടുറപ്പിനുതന്നെ ഭീഷണിയാവുന്ന തരത്തിലാണിപ്പോള്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story