Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടമ്മ ചികിത്സ സഹായം...

വീട്ടമ്മ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
വീട്ടമ്മ ചികിത്സ സഹായം തേടുന്നു
cancel
കൂരാച്ചുണ്ട്: കാളങ്ങാലി രണ്ടാം വാർഡ് നാല് സ​െൻറ് കോളനിയിലെ പനയുള്ളതിൽ ശാന്തയുടെ (48) ചികിത്സക്ക് നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഇരു വൃക്കകളും തകരാറിലായ ഇവരുടെ ജീവൻ നിലനിർത്തുന്നത് ഡയാലിസിസിലൂടെയാണ്. പ്രതിമാസം ചികിത്സക്കു മാത്രം വൻതുക ചെലവ് വരുന്നുണ്ട്. ഭർത്താവ് മോഹനൻ കൂലിപ്പണിയെടുത്താണ് മകൻ ഉൾപ്പെടെയുള്ള കുടുംബത്തി​െൻറ നിത്യച്ചെലവ് നിർവഹിച്ചിരുന്നത്. എന്നാൽ, ശാന്തക്ക് പരിചരണം ആവശ്യമുള്ളതുകൊണ്ട് മോഹനന് ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ കുടുംബത്തെ സഹായിക്കുന്നതിനു നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. കമ്മിറ്റി ഫെഡറൽ ബാങ്കി​െൻറ കൂരാച്ചുണ്ട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് (A/C 107601001 93389, lFSC code - FDRL0001076). ഭാരവാഹികൾ: ടി.പി. പ്രതീഷ് (കൊട്ടമ്പ്ര), ഗോപിനാഥൻ ഒതയോത്ത് (കൺ), അമ്മദ് എരവത്ത് (ട്രഷ). ഫോൺ: 9946649446 (കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story