Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2018 11:33 PM GMT Updated On
date_range 2018-12-16T05:03:31+05:30വികസന സെമിനാർ
text_fieldsമുക്കം: നഗരസഭ 2019-20 വാർഷിക പദ്ധതിയുമായി വികസന സെമിനാറിൽ കരട് പത്രിക സമർപ്പിച്ചു. നെൽകൃഷി-നാല് ലക്ഷം, വാഴ കൃഷി- രണ്ട ് ലക്ഷം, ഉളർ മാവ് നടൽ- നാല് ലക്ഷം, കോഴിയും കൂടും നൽകൽ- ഒരു ലക്ഷം, പശുവിനെയും കിടാവിനെയും നൽകുന്ന പദ്ധതി -ഒന്നേ കാൽ ലക്ഷം, മുട്ടക്കോഴി വളർത്തൽ -നാലര ലക്ഷം, ക്ഷീരകൃഷി- 12 ലക്ഷം, പോഷകാഹാരം -25 ലക്ഷം, ഹഡ്കോ ഭവനവായ്പ-39 ലക്ഷം, പാലിയേറ്റിവ്-ആറര ലക്ഷം, കുടിവെള്ളം-15 ലക്ഷം, മുക്കം ടൗൺ നടപ്പാത- 30 ലക്ഷം, തെരുവുവിളക്കുകൾ മുക്കം മുതൽ മുത്താലം വരെ -11 ലക്ഷം, വഴിവിളക്ക് -15 ലക്ഷം, ഇരുവഴിഞ്ഞി ഗേറ്റ് വേ പാർക്ക് -ഒരു ലക്ഷം എന്നിങ്ങനെയാണ് കരട് പത്രികയിൽ ഫണ്ട് വകയിരുത്തിയത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. െഡപ്യൂട്ടി ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. വികസന കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, ടി.ടി. സുലൈമാൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു. നഗരസഭയിൽ കിണർ റീചാർജ് ചെയ്ത 38 പേരെ ചടങ്ങിൽ ആദരിച്ചു.
Next Story