Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:32 PM GMT Updated On
date_range 11 Dec 2018 11:32 PM GMTകൃഷിമിത്ര ജൈവ വിപണന കേന്ദ്രം തുടങ്ങി
text_fieldsbookmark_border
മുക്കം: വിത്തും വളവും ന്യായവിലക്ക് നൽകുന്ന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മുക്കം പച്ചക്കറി ക്ലസ്റ്ററിെൻറ നേതൃത്വത്തിൽ ആരംഭിച്ച 'കൃഷിമിത്ര' ജൈവ വിപണന കേന്ദ്രത്തിൽ ജൈവ കീടനിയന്ത്രണോപാധികൾ, ജീവാണു വളങ്ങൾ, പച്ചക്കറിവിത്തുകൾ, കമ്പോസ്റ്റ് വളം തുടങ്ങിയവ ലഭിക്കും. അഗസ്ത്യൻമുഴിയിലെ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കേന്ദ്രം തുടക്കത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 1.30 വരെയാണ് പ്രവർത്തിക്കുക. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സത്യചന്ദ്രൻ, കരണങ്ങാട്ട് ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story