Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:01 AM IST Updated On
date_range 8 Dec 2018 5:01 AM ISTപരിപാടികള്‍ ഇന്ന്
text_fieldsbookmark_border
വടകര ടൗണ്‍ഹാള്‍: കോക്കനട്ട് ഫാര്‍മേഴ്സ് പ്രോഡ്യൂസര്‍ കമ്പനി ഡി കോക്കോസ് സംഘടിപ്പിക്കുന്ന കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണനമേള. ഉദ്ഘാടനം: മന്ത്രി ടി.പി. രാമകൃഷ്ണന്‍-10.00 വടകര ബി.ഇ.എം. ഹൈസ്കൂള്‍ ഹാള്‍: എന്‍.ജി.ഒ യൂനിയനും കെ.എസ്.ടി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അക്കൗണ്ട് ടെസ്റ്റ്-10.00 വടകര ഭഗവതി കോട്ടക്കല്‍ ക്ഷേത്രം: അയ്യപ്പസേവ സംഘത്തിെൻറ നേതൃത്വത്തില്‍ ദേശവിളക്ക്- അയ്യപ്പന്‍ വിളക്ക്-അന്നദാനം-11.30, പാലക്കൊമ്പ് എഴുന്നള്ളത്ത്-4.00, ഭജന-9.00 ആയഞ്ചേരി ജുമാമസ്ജിദിന് സമീപം: ആയഞ്ചേരി മെഡിക്കല്‍ സെൻറർ ഉദ്ഘാടനം-11.00 വടകര നടക്കുതാഴ അമ്പലപ്പറമ്പ്: അരിക്കോത്ത് മഹാവിഷ്ണു- ധർമശാസ്ത ക്ഷേത്രം ലക്ഷാര്‍ച്ചന-6.00 ഓര്‍ക്കാട്ടേരി കച്ചേരി മൈതാനി: ഏറാമല ഗ്രാമപഞ്ചായത്തും, എടച്ചേരി ജനമൈത്രി പൊലീസും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'അമ്മക്കൊരുമ്മ' ബോധവത്കരണ പരിപാടി -9.00 ഓര്‍ക്കാട്ടേരി കച്ചേരി മൈതാനം: ഓര്‍ക്കാട്ടേരി േറഞ്ച് മദ്റസ മാനേജ്മെൻറ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മീലാദ് പ്രോഗ്രാം-6.30 കുന്നുമ്മക്കര മര്‍കസുല്‍ ഹിദായ കാമ്പസ്: ലൈറ്റ് ഓഫ് മദീന പരിപാടിയുടെ ഭാഗമായി നബിദിന കീര്‍ത്തന സദസ്സ്-10.00, മീലാദ് സമ്മേളനം-6.30 അദാലത്ത് 21ന് വടകര: ചോറോട് പഞ്ചായത്തില്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 21ന് പഞ്ചായത്ത് ഓഫിസില്‍ നടക്കും. പരാതികള്‍ ഈ മാസം 17ന് മുമ്പ് ഓഫിസില്‍ ലഭിക്കണം. ആനുകൂല്യം പെന്‍ഷന്‍കാര്‍ക്കും നല്‍കണമെന്ന് വടകര: ചികിത്സ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണമെന്ന് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) പുതുപ്പണം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ. വിജയന്‍, പി. നാണു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: എ. വിജയന്‍ (പ്രസി), കെ.വി. ദിവാകരന്‍ (വൈസ് പ്രസി), പി. നാണു (സെക്ര), പി. ജഗദീഷ് (ട്രഷ). അസ്ഥിരോഗ ചികിത്സ ക്യാമ്പ് നാളെ വടകര: സി.എം. ഹോസ്പിറ്റലില്‍ ഞായറാഴ്ച സൗജന്യ അസ്ഥിരോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. അസ്ഥിരോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക്സ് സര്‍ജനുമായ ഡോ. ഫെബി ചെറി ഈപ്പൻ നേതൃത്വം നൽകും. ഒമ്പത് മുതല്‍ 12 വരെയാണ് ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story