Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:01 AM IST Updated On
date_range 8 Dec 2018 5:01 AM ISTജപ്പാന്‍ കുടിവെള്ള പദ്ധതി: ജില്ലയില്‍ 70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ അഞ്ച് പാക്കേജുകളിലായി നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നാല് പാക്കേജു കളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പദ്ധതിയുടെ 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു. പ്രതിദിനം 174 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാല പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാണ്. പദ്ധതിയുടെ 20 ജലസംഭരണികളുടെയും 150 മീറ്റര്‍ പൈപ്പ്ലൈന്‍ ഒഴികെ അതിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകളുടെ പണിയും പൂര്‍ത്തീകരിച്ചു. ബേപ്പൂര്‍, കടലുണ്ടി മേഖലകളിലെ വിതരണ ശൃംഖലയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂര്‍ മേഖലയില്‍ ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ അനുമതി ലഭിച്ച ശേഷം കോവൂര്‍ മേഖലയില്‍ 13 കിലോമീറ്ററും പൊറ്റമ്മലില്‍ 14 കിലോമീറ്ററും അവശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും. ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, ബാലമന്ദിരം, ഇരവത്ത് കുന്ന് മേഖലകളില്‍ അടുത്തവര്‍ഷം മേയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാലുശ്ശേരി മേഖലയില്‍ പൂര്‍ണമായും നന്മണ്ട, കുന്ദമംഗലം, കക്കോടി, കുരുവട്ടൂര്‍, മേഖലകളില്‍ ഭാഗികമായും ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ജൈക്ക പദ്ധതിയില്‍ 1854 കിലോമീറ്റര്‍ വിതരണ ശൃംഖലയിലെ 1421 കിലോമീറ്റര്‍ പൈപ്പിട്ടു. പദ്ധതിയുടെ ജില്ലയിലെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് വിശദീകരണം. വനിതാ മതിൽ; ജില്ലാതല സംഘാടക സമിതി 11 ന് കോഴിക്കോട്: നവോത്ഥാന മൂല്യസംരക്ഷണം എന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാ മതിലിെൻറ ജില്ലാതല സംഘാടക സമിതി യോഗം 11 ന് രണ്ടു മണിക്ക് സിവില്‍ സ്റ്റേഷനില്‍ നടക്കും. ജില്ല കലക്ടര്‍ കണ്‍വീനറായും ഐ ആൻഡ് പി.ആര്‍ഡി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോയൻറ് കണ്‍വീനറുമായാണ് സംഘാടക സമിതി. വനിത ശിശു വികസന വകുപ്പിനാണ് മുഖ്യ സംഘാടന ചുമതല. തദ്ദേശം, പട്ടികജാതി, പട്ടികവര്‍ഗം പിന്നാക്ക വികസനം, സാംസ്‌കാരികം, വ്യവസായം, വിദ്യാഭ്യാസം, സഹകരണം, പൊതുഭരണം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തമുണ്ടാകും. ആശ അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, യൂനിവേഴ്സിറ്റികള്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, യുവജന സംഘടനകള്‍, യുവജന കമീഷന്‍, മത്സ്യത്തൊഴിലാളികള്‍, ഇതര തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍, വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, വനിത ഗ്രൂപ്പുകള്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിത പ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍, സിനിമാ സാംസ്‌കാരിക-സാമൂഹിക രംഗത്തുള്ളവര്‍ ഉയര്‍ന്ന പദവി വഹിച്ചുവരുന്ന വനിതകള്‍ എന്നിവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് ജില്ലയുടെ ചുമതല. മാഹി മുതല്‍ രാമനാട്ടുകര വരെയാണ് ജില്ലയില്‍ വനിതകള്‍ അണിനിരക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story