Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:01 AM IST Updated On
date_range 8 Dec 2018 5:01 AM ISTഇരുവഴിഞ്ഞിപ്പുഴയുടെ സംരക്ഷണം: പുഴമഞ്ഞി തൈകൾ നടൽ പദ്ധതി തുടങ്ങി
text_fieldsbookmark_border
മുക്കം: ഇരുവഴിഞ്ഞിപ്പുഴയെ കരയിടിച്ചിലിൽനിന്നും സംരക്ഷിക്കാൻ പുഴമഞ്ഞി തൈകൾ നട്ടുപിടിപ്പിക്കൽ പദ്ധതി തുടങ്ങ ി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞിയിലെ തെയ്യത്തുംകടവിൽ തൈകൾ നട്ടു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രിൻസിപ്പൽ അബ്ദുൽജബ്ബാർ അധ്യക്ഷത വഹിച്ചു . സി.ഡബ്ല്യൂ. ആർ.ഡി.എമ്മിലെ ഡോ. മാധവൻ കോമത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം കൺവീനർ എസ്.കമറുദ്ദീൻ പദ്ധതി വിശദീകരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഫരീദ മോയിൻകുട്ടി, കൗൺസിലർ ഷഫീഖ് മാടായി, പി. മുസ്തഫ, എസ്. ശ്രീജിത്ത്, എ.കെ. മുജീബ്, പി.കെ.സി.മുഹമ്മദ് എ.പി. മിനി, കെ.സി. അൻവർ, സി.ടി. അദ്നാൻ, സഫ ജന്ന, നബ്ഹാൻ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story