Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 11:31 PM GMT Updated On
date_range 2018-12-08T05:01:09+05:30കൗതുകമുണർത്തി കുരുന്നുകളുടെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശനം
text_fieldsഓമശ്ശേരി: സൈറൺ മുഴക്കി റോഡിലൂടെ ചീറിപ്പായുന്ന ഫയർ എൻജിൻ അടുത്ത് കണ്ടപ്പോൾ കുട്ടികൾക്ക് അടക്കാനാവാത്ത കൗതുകം. ചിലർക്ക് പൊലീസ് വേഷം കണ്ട് പരിഭ്രമം. ജീവൻ പണയംവെച്ചും രക്ഷാപ്രവർത്തനത്തിനെത്തുന്ന ഫയർമാന്മാരെ നേരിട്ട് കാണാൻ കൊച്ചുകുട്ടികളെത്തി. ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിലെ കെ.ജി വിദ്യാർഥികളാണ് മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വിജയൻ നടുതൊടികയിൽ മധുരം നൽകി സ്വീകരിച്ചു. ലീഡിങ് ഫയർമാൻ പി.കെ. ബാബു, ഫയർമാന്മാരായ സമീറുല്ല, നന്ദകുമാർ, ഫാസിൽ, പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി, കെ.സി. ശാദുലി, ആർ.കെ. രഞ്‌ജിനി, സി. ജസീന, വി.പി. സുനീറ എന്നിവർ നേതൃത്വം നൽകി.
Next Story