Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിൽനിന്ന് മാല...

ബസിൽനിന്ന് മാല മോഷ്​ടിച്ച നാടോടിയെ പിടികൂടി

text_fields
bookmark_border
ബസിൽനിന്ന് മാല മോഷ്​ടിച്ച നാടോടിയെ പിടികൂടി
cancel
പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച നാടോടിയെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് സ്വദേശി മാരിയമ്മയാണ് (38) പിടിയിലായത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ ദിയ ബസിലാണ് മോഷണം. ഉേള്ള്യരിയിൽനിന്നും പേരാമ്പ്രക്ക് യാത്രചെയ്ത കണയങ്കോട് അണിമ്പ്രത്ത് ശാന്തയുടെ മൂന്നര പവ​െൻറ സ്വർണമാലയാണ് മോഷ്ടിച്ചത്. കരുവണ്ണൂരിൽ എത്തിയപ്പോഴാണ് മാല നഷ്ടമായത് വീട്ടമ്മ അറിയുന്നത്. മാല നഷ്ടമായത് അറിയിച്ചതോടെ ബസ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ടി.പി. ദിനേശൻ പ്രതിയെ അറസ്റ്റുചെയ്ത് മാല കണ്ടെടുത്തു. സ്ഥിരം മോഷ്ടാവാണ് ഈ നാടോടിയെന്ന് പൊലീസ് പറഞ്ഞു. ചുരിദാറിനു മുകളിൽ സാരി ധരിച്ചാണ് ബസിൽ കയറുക, മോഷണം നടത്തിക്കഴിഞ്ഞ് ബസിൽനിന്നിറങ്ങിയാൽ ഉടൻ സാരി അഴിച്ച് ചുരിദാറിലാവും പിന്നീടുള്ള യാത്രയെന്നും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story