Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:04 AM GMT Updated On
date_range 18 Nov 2018 5:04 AM GMTഒറ്റമൂലി പ്രയോഗം മനസ്സിലാക്കാൻ വിദ്യാർഥികൾ ചെടിയമ്മയോടൊപ്പം
text_fieldsbookmark_border
ഈങ്ങാപ്പുഴ: കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ ഹരിത ക്ലബുകളുടെ നേതൃത്വത്തിൽ ആയുർവേദത്തിലെ ഒറ്റമൂലി പ്രയോഗം നേരിട്ട് മനസ്സിലാക്കാൻ അന്നമ്മ ദേവസ്യ എന്ന ചെടിയമ്മ ടീച്ചറുമായി വിദ്യാർഥികൾ അഭിമുഖം നടത്തി. മുക്കത്ത് ഹൈലൈഫ് സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സെക്രട്ടറി കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ തയാറാക്കിയ ഹെർബൽ ആൽബം ചെടിയമ്മ പ്രകാശനം ചെയ്തു. ചെടിയമ്മയെ വിദ്യാർഥികൾ പൊന്നാടയണിയിച്ചു. ചെടികളുടെ വിതരണം ചെടിയമ്മ നിർവഹിച്ചു. ഹൈലൈഫ് മാനേജർ അബ്ദു ഗുരിക്കൾ, അഖിലേഷ്, പി.കെ. റഹ്മത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story