Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2018 5:02 AM GMT Updated On
date_range 14 Nov 2018 5:02 AM GMTവോട്ടർ പട്ടികയിൽ പേരുചേർക്കൽ കാമ്പയിൻ
text_fieldsbookmark_border
മുക്കം: യുവതലമുറ തെരെഞ്ഞടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളാവണമെന്ന് അസി. കലക്ടർ കെ.എസ്. അഞ്ജു. താമരശ്ശേരി താലൂക്ക് ഇലക്ഷൻ വിഭാഗവും മണാശ്ശേരി എം.എ.എം.ഒ കോളജ് ഇലക്ഷൻ ലിറ്റററി ക്ലബും ആസാദി യൂനിയനും സംയുക്തമായി സംഘടിപ്പിച്ച വോട്ടർ പട്ടികയിൽ പേരുചേർക്കൽ കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോളജ് പ്രിന്‍സിപ്പൽ ടി.പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് തഹസിൽദാർ മുഹമ്മദ് റഫീഖ് ഓണ്‍ലൈന്‍ അപേക്ഷപത്രം പൂരിപ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീധരന് മോഡറേറ്ററായിരുന്നു. കെ.സി. അബ്ദുൽ വഹാബ് 'റോള്‍ ഓഫ് വോട്ടേഴ്സ് ഇന്‍ എംപവറിങ് ഡെമോക്രസി'വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. അജ്മൽ മുഈൻ കൊടിയത്തൂർ, ഡോ. അബൂബക്കര്‍ മങ്ങാട്ടുചാലിൽ, പി.ടി.എ വൈസ് പ്രസിഡൻറ് റസാഖ് കൊടിയത്തൂര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story