Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2018 5:02 AM GMT Updated On
date_range 14 Nov 2018 5:02 AM GMTഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾക്കായി പ്രയത്നിക്കും ^കാരാട്ട് റസാഖ്
text_fieldsbookmark_border
ഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾക്കായി പ്രയത്നിക്കും -കാരാട്ട് റസാഖ് കൊടുവള്ളി: ഭിന്നശേഷിക്കാർക്ക് സർക്കാർ തലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ. എളേറ്റിൽ വട്ടോളിയിൽ നടന്ന കേരള വികലാംഗർ അസോസിയേഷൻ കിഴക്കോത്ത് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടവൂർ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം എം.എ. ഗഫൂർ, പഞ്ചായത്തംഗങ്ങളായ കെ.എം. അഷിഖ് റഹ്മാൻ, എം.എസ്. മുഹമ്മദ്, സാലിഹ് ആരാമ്പ്രം, മുഹമ്മദലി വള്ളിയാട്, വി. അഷ്റഫ്, ആർ.സി. മുഹമ്മദ്, സന്തോഷ്, അഷ്റഫ്, ലീല, നളിനി, അസ്മ എന്നിവർ സംസാരിച്ചു. എളേറ്റിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ സഹകരണത്തോടെ രക്തഗ്രൂപ് നിർണയ ക്യാമ്പും നടന്നു. സിവിൽ എക്സൈസ് ഓഫിസർ ടി.പി. സാജു ലഹരിമുക്ത ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story