Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2018 10:33 AM IST Updated On
date_range 11 Nov 2018 10:33 AM ISTവാഹന പ്രചാരണജാഥ
text_fieldsbookmark_border
മുക്കം: കുത്തകകളുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് പടിക്കല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. ജാഥ ക്യാപ്റ്റന്‍ ചന്ദ്രന്‍ കല്ലുരുട്ടിക്ക് പതാക കൈമാറി ജില്ല സെക്രട്ടറി എഫ്.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ചുള്ളിക്കാപറമ്പ്, പന്നിക്കോട്, ഗോതമ്പറോഡ്, നെല്ലിക്കാപറമ്പ്, വലിയപറമ്പ്, മുക്കം, മണാശ്ശേരി, പൊറ്റശ്ശേരി, പുല്‍പറമ്പ്, ചേന്ദമംഗലൂര്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി കൊടിയത്തൂരില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ മധുസൂധനന്‍ നായര്‍, ശംസുദ്ദീന്‍ ആനയാംകുന്ന്, ശേഖരന്‍ മുക്കം, സോളി ജോര്‍ജ്, അബ്ദു ചാലില്‍, ജാഫര്‍ പുതുക്കുടി, സലീന എന്നിവര്‍ സംസാരിച്ചു. ഉബൈദ് കൊടപ്പന, അസീസ് തോട്ടത്തില്‍, സഫീറ കൊളായില്‍, സജ്ന ബാലു, അബ്ദുറഹിമാന്‍ എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story