Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാര്‍മേഴ്‌സ് റിലീഫ്...

ഫാര്‍മേഴ്‌സ് റിലീഫ് ഫോറം മാര്‍ച്ചും ധർണയും

text_fields
bookmark_border
ഫാര്‍മേഴ്‌സ് റിലീഫ് ഫോറം മാര്‍ച്ചും ധർണയും
cancel
താമരശ്ശേരി: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. കര്‍ഷകരെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, തര്‍ക്കമുള്ള ഭൂമിയില്‍ സംയുക്ത പരിശോധന നടത്തുക, കര്‍ഷകരെയും അവരുടെ കൃഷിയും വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് എഫ്.ആര്‍.എഫ് സംസ്ഥാന ചെയര്‍മാന്‍ ബേബി സഖറിയാസ് ഉഘാടനം ചെയ്തു. എഫ്.ആര്‍.എഫ് സംസ്ഥാന ജന. സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, ജില്ല ചെയര്‍മാന്‍ ടി.കെ. ജോസ്, ജില്ല ജന. സെക്രട്ടറി ജെയിംസ് മറ്റത്തില്‍, ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ. പ്രദീപ്കുമാര്‍, എഫ്.ആര്‍.എഫ് ജില്ല കണ്‍വീനര്‍ വിത്സന്‍ വെള്ളാരംകുന്നേല്‍, മാധവന്‍ തലയാട്, ഗോവിന്ദസാമി, കുര്യന്‍ ചെമ്പനാനിയില്‍, രാജു, സേവ്യര്‍ കിഴക്കേകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story