Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിച്ചഭൂമി വിവാദ...

മിച്ചഭൂമി വിവാദ പ്രശ്നം യു.ഡി.എഫ​്​ കുറ്റവിചാരണ സദസ്സ് നടത്തി

text_fields
bookmark_border
മിച്ചഭൂമി വിവാദ പ്രശ്നം യു.ഡി.എഫ​്​ കുറ്റവിചാരണ സദസ്സ് നടത്തി
cancel
മുക്കം: ജോർജ് എം. തോമസ് എം.എൽ.എ 16 ഏക്കറിലധികം മിച്ചഭൂമി കൈവശം െവച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുക്കത്ത് യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. അനധികൃത ഭൂമി കൈവശംവെച്ചത് മാത്രമല്ല അത് മുറിച്ചുവിൽക്കുക കൂടി ചെയ്തതോടെ എം.എൽ.എ നിയമലംഘനവും ക്രിമിനൽ കുറ്റവുമാണ് ചെയ്തതെന്ന് ടി. സിദ്ധീഖ് കുറ്റപ്പെടുത്തി. പാവപ്പെട്ടവർക്ക് ഭൂമി ലഭിക്കുന്നതുവരെ യു.ഡി.എഫ് പ്രക്ഷോഭ രംഗത്തു തുടരും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് ടി.എം. ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഫിലിപ്പ് പാമ്പാറ, മോയൻ കൊളക്കാടൻ, എ.എം. അഹമ്മദ് കുട്ടി ഹാജി, അഡ്വ. സി.ടി. അഹമ്മദ് കുട്ടി, വി.കെ. ഹുസൈൻ കുട്ടി, സി.കെ കാസിം, കെ.വി. അബ്ദുറഹിമാൻ, ടി.എം. മാത്യു എന്നിവർ സംസാരിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.ടി. മൻസൂർ സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story