Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2018 5:02 AM GMT Updated On
date_range 8 Nov 2018 5:02 AM GMTനാട്ടുവെളിച്ചം പദ്ധതി
text_fieldsbookmark_border
കടലുണ്ടി: ഗ്രാമപഞ്ചായത്ത് 18ാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ക്ക് രൂപം നൽകി. ജനകീയ സഹകരണത്തോടെ വൈദ്യുതി ചാർജ് സ്വകാര്യ വ്യക്തികളിൽനിന്ന് ശേഖരിച്ച് ഇരുപതോളം തെരുവുവിളക്കുകൾ വാർഡിെൻറ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതാണ് പദ്ധതി. നേരത്തെ സൗരോർജ തെരുവുവിളക്കുകളും സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ സ്ട്രീറ്റ് ലൈൻ വലിക്കുന്ന പ്രവൃത്തിയും നടത്തിയിരുന്നു. കടലുണ്ടി എ.എം.എൽ.പി സ്കൂളിന് സമീപം പദ്ധതി അഡീഷനൽ സബ് ഇൻസ്പെക്ടർ എൻ. സുബൈർ ഉദ്ഘാടനം ചെയ്തു, പഞ്ചായത്തംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ് അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ ദാമോദരൻ തോലിയിൽ, സന്തോഷ് എടത്തൊടി, രാജേഷ് പാലക്കര, പുളിക്കലകത്ത് റാഷിദ്, ടി. മൊയ്തീൻകുട്ടി, പി.വി. അബൂബക്കർ, എ.കെ. ആസിഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story