Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:04 AM GMT Updated On
date_range 27 Oct 2018 5:04 AM GMTഅംഗൻവാടിയിലേക്ക് റേഡിയോ നൽകി
text_fieldsbookmark_border
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ ചെമ്പകമുക്ക് അംഗൻവാടിക്ക് സാന്ത്വനം ചാരിറ്റബിളിനുവേണ്ടി കാരേക്കണ്ടി വിനോദൻ സംഭാവനയായി നൽകിയ റേഡിയോ ഗ്രാമപഞ്ചായത്ത് അംഗം സറീന ഒളോറ അംഗൻവാടി വർക്കർ റസിയക്ക് കൈമാറി. വാർഡ് വികസന സമിതി കൺവീനർ എ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.എം. ബാബു, കെ.കെ. വിനോദൻ, സി. ഇബ്രായി, കെ. സജിത എന്നിവർ സംസാരിച്ചു. ചെമ്പകമുക്ക് യുവചേതന വാട്സ്ആപ് കൂട്ടായ്മ രണ്ടു ലക്ഷത്തോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതിെൻറ ഫലമായി പഞ്ചായത്തിലെ മികച്ച അംഗൻവാടിയാണിത്. 30ഓളം വിദ്യാർഥികളും 20 കൗമാരപ്രായക്കാരുമാണ് അംഗൻവാടിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story