Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2018 5:02 AM GMT Updated On
date_range 2018-10-27T10:32:23+05:30ഇനി ക്ഷേത്രങ്ങളിൽ ഉത്സവക്കാലം 75ലും തെയ്യക്കോലം കെട്ടി നാരായണപ്പെരുവണ്ണാൻ
text_fieldsഉേള്ള്യരി: ആനവാതിൽ ചൂരക്കാട്ട് അയ്യപ്പക്ഷേത്ര സന്നിധിയിൽ നാരായണപ്പെരുവണ്ണാൻ ഇക്കുറി തെയ്യമാടാൻ എത്തിയത് നിറഞ്ഞ പ്രാർഥനയുമായി. തുടർച്ചയായ 50ാം തവണയാണ് ഇവിടെ കഴിഞ്ഞ ദിവസം ഇദ്ദേഹം വെള്ളാട്ട് അവതരിപ്പിച്ചത്. മലബാറിലെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലം തുടങ്ങുന്നതിെൻറ ഭാഗമായുള്ള ചടങ്ങായാണ് വെള്ളാട്ട് തിറ അവതരിപ്പിച്ചത്. ഫോക്ലോർ അവാർഡ് ജേതാവായ പെരുവണ്ണാൻ തലമുറയായി കൈമാറി കിട്ടിയ അനുഷ്ഠാന കലയെ നിധിപോലെ കാത്തു സൂക്ഷിക്കുകയാണ്. കേരളത്തിെൻറ വിവിധ പ്രദേശങ്ങളിൽ തെയ്യം അവതരിപ്പിച്ച ഇദ്ദേഹം അമേരിക്ക, സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2016ൽ രാഷ്ട്രപതി ഭവനിൽ 54 രാഷ്ട്രത്തലവന്മാർക്ക് മുന്നിൽ തെയ്യക്കോലം കെട്ടിയാടാൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായിരുന്നു. മക്കളായ പ്രജീഷും നിധീഷും ഈ രംഗത്ത് സജീവമാണ്. ഇവരും തെയ്യം അവതരിപ്പിക്കാനായി വിദേശ പര്യടനം നടത്തിയിട്ടുണ്ട്. മീനമാസത്തോടെ അവസാനം കുറിക്കുന്ന ഒരു ഉത്സവ സീസണിൽ 600 തെയ്യക്കോലങ്ങൾ വരെ നാരായണപ്പെരുവണ്ണാനും മക്കളും അവതരിപ്പിക്കാറുണ്ട്. 80 ക്ഷേത്രങ്ങളിൽ സ്ഥിരമായി തെയ്യം അവതരിപ്പിക്കുന്നതും ഇവരാണ്. പെരുവണ്ണാെൻറ സഹോദരപുത്രന്മാരും ഈ രംഗത്തുണ്ട്.
Next Story