Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 5:02 AM GMT Updated On
date_range 24 Oct 2018 5:02 AM GMTസയൻസ് ക്വിസ്: നരിക്കുനി ഗവ. ഹയർ സെക്കൻഡറി ജേതാക്കൾ
text_fieldsbookmark_border
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജ് ഫിസിക്സ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരത്തിൽ നരിക്കുനി ഗവ. ഹയർ സെക്കൻഡറി ജേതാക്കളായി. 22ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.സി. ഹരിഗോവിന്ദ്, പി. വിവേക് എന്നിവർ ഒന്നാം സ്ഥാനം നേടി. കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ദെനിൽ ടോം ജയ്സൺ, ലിയ ബിനോ രണ്ടാം സ്ഥാനവും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വി.എസ്. മൃണാൾ, ലേബെയ്ൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ് ഉദ്ഘാടനം ചെയ്തു. അജ്മൽ മുഈൻ, വി.പി. റുഖിയ്യ, എം. വർഷ, വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story