Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 5:05 AM GMT Updated On
date_range 2018-10-21T10:35:55+05:30'ഇന്ധനവില വർധനക്കെതിരെ കേരളത്തിെൻറ രാഷ്ട്രീയ പ്രബുദ്ധത ഉണരണം'
text_fieldsനന്തിബസാർ: പെട്രോൾ -ഡീസൽ വില വർധനവിനെതിരെ വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഗമം നടത്തി. ഇന്ധന വില വർധനവിനെതിരെ കേരളത്തിെൻറ രാഷ്ട്രീയ പ്രബുദ്ധത ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാെണന്നും, ശബരിമല പോലുള്ള വൈകാരിക വിഷയങ്ങളിൽ ജനശ്രദ്ധ തിരിച്ചുവിട്ട് വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാറടക്കമുള്ള സംഘടനകൾ നടത്തുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ല കമ്മിറ്റി അംഗം എം.എം. മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.വി. അമ്മാട്ടി അധ്യക്ഷത വഹിച്ചു . മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട്, പി.കെ. അബ്ദുല്ല, ടി.എ. ജുനൈദ് എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുറഹ്മാൻ, എം. റഹീസ്, കെ.എം. ശാക്കിർ, അബൂബക്കർ, മുഹമ്മദ് മനാൽ, ഷിബു, എ.എം. സാക്കിർ, എം. സഹീർ എന്നിവർ നേതൃത്വം നൽകി. ജന. സെക്രട്ടറി സി.പി. ഉമർ സ്വാഗതവും അസി. സെക്രട്ടറി എം. റഫീഖ് നന്ദിയും പറഞ്ഞു.
Next Story