Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 5:05 AM GMT Updated On
date_range 17 Oct 2018 5:05 AM GMTബി.എസ്.എൻ.എൽ: പെൻഷൻകാരുടെ പ്രകടനം
text_fieldsbookmark_border
കോഴിക്കോട്: ബി.എസ്.എൻ.എൽ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, റീഇംബേഴ്സ്മെൻറ് എന്നിവ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ ആൻഡ് ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ അഖിലേന്ത്യ വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജറുടെ ഓഫിസിനു മുന്നിൽ പെൻഷൻകാർ പ്രകടനം നടത്തി. അസോസിയേഷൻ അഖിലേന്ത്യ നേതാവ് വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ സെക്രട്ടറി എം. വിജയകുമാർ, എ.ഐ.ബി.ഡി.പി.എ ജില്ല പ്രസിഡൻറ് എം. ചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു. വി.എം. ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story