Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 5:05 AM GMT Updated On
date_range 17 Oct 2018 5:05 AM GMTഅവാർഡ് നേടിയവരെ കെ.എസ്.എസ്.പി.എ അനുമോദിച്ചു
text_fieldsbookmark_border
മേപ്പയൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇ. വിശ്വനാഥനെയും റെയിൽവേ ദുരന്തം ഒഴിവാക്കാൻ സന്ദർഭോചിതമായി ഇടപെട്ടതിന് റെയിൽവേയുടെ പ്രത്യേക അഭിനന്ദനം ലഭിച്ച പുതുക്കുളങ്ങര സുധാകരനെയും അനുമോദിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കുന്നത്ത് ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ. അശോകൻ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. വേണുഗോപാലൻ പുതുതായി അംഗത്വമെടുത്തവരെ പരിചയപ്പെടുത്തി. ആന്തേരി ഗോപാലകൃഷ്ൻ, പറമ്പാട്ട് സുധാകരൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, വേലായുധൻ കീഴരിയൂർ, ഇ.കെ. മുഹമ്മദ് ബഷീർ, സി.പി. നാരായണൻ, കെ.പി. രാമചന്ദ്രൻ, എ.കെ. ബാലകൃഷ്ണൻ, യു.കെ. അശോകൻ എന്നിവർ സംസാരിച്ചു. ഇ. വിശ്വനാഥനും പി. സുധാകരനും മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story