Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോടുമല ഖനനം...

ചെങ്ങോടുമല ഖനനം അനുവദിക്കില്ല -ബി.ജെ.പി

text_fields
bookmark_border
ചെങ്ങോടുമല ഖനനം അനുവദിക്കില്ല -ബി.ജെ.പി
cancel
ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ അനധികൃത ഖനനം നടത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ്ബാബു നയിക്കുന്ന ചെങ്ങോടുമല സംരക്ഷണ പദയാത്ര ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച ജില്ല അധ്യക്ഷൻ സാലു എരഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. ബി.െജ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ, ജില്ല അധ്യക്ഷൻ ടി.പി. ജയചന്ദ്രൻ മാസ്റ്റർ, മേഖല പ്രസിഡൻറ് വി.വി. രാജൻ, അഡ്വ. കെ.വി. സുധീർ, ജയപ്രകാശ് കായണ്ണ, അരുൺ മാസ്റ്റർ, ബബീഷ് ഉണ്ണികുളം, രാജേഷ് പുത്തഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story