റോഡരികിലെ മരത്തടികൾ മാറ്റിയില്ല ദേശീയപാതയിൽ അപകടസാധ്യത

05:03 AM
12/10/2018
കുന്ദമംഗലം: ദേശീയപാതക്കരികിൽ മുറിച്ച് കൂട്ടിയിട്ട മരത്തടികൾ മാറ്റാത്തത് അപകടസാധ്യതയുണ്ടാക്കുന്നു. ദേശീയപാത 766ൽ കുന്ദമംഗലം അങ്ങാടിക്കു സമീപം സിന്ധു തിയറ്ററിന് അടുത്താണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും പ്രയാസമുണ്ടാക്കുന്ന തരത്തിൽ മരം കൂട്ടിയിട്ടത്. കഴിഞ്ഞ ജൂണിൽ കടപുഴകിയ മരമാണ് ഇതുവരെ മാറ്റാത്തത്. മരത്തടികൾ ലേലംചെയ്യുന്നതിനുള്ള നടപടികൾ ജൂണിൽതന്നെ ദേശീയപാത അധികൃതർ നടത്തിയിരുന്നു. എന്നാൽ, വനം വകുപ്പ് ഇതി​െൻറ വില നിശ്ചയിച്ചുകൊടുക്കാത്തതാണ് തടസ്സം. സമീപത്തെ മറ്റൊരു മരത്തി​െൻറ ചില്ലകൾകൂടി ദേശീയപാത അധികൃതർ മുറിച്ചുമാറ്റിയതും ഇതോടൊപ്പം കൂട്ടിയിട്ടിട്ടുണ്ട്. മൊത്തത്തിൽ വില നിശ്ചയിച്ച് ലേലം ചെയ്തതിനുശേഷമേ മരത്തടികൾ മാറ്റുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്.
Loading...
COMMENTS