Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2018 5:01 AM GMT Updated On
date_range 2018-10-10T10:31:56+05:30പൊന്നേംപാടത്ത് പൊൻകതിർ തേടി വിദ്യാർഥികൾ
text_fieldsരാമനാട്ടുകര: തരിശായിക്കിടന്ന വാഴയൂർ പൊന്നേംപാടം വയലിൽ നെൽകൃഷി ചെയ്യാൻ വിദ്യാർഥികളെത്തി. വാഴയൂർ പഞ്ചായത്ത് നാലാം വാർഡ് മെംബർ ഉണ്ണിെപ്പരവെൻറ നേതൃത്വത്തിൽ നാട്ടുകാരടങ്ങുന്ന സംഘം ഈ വർഷം കൃഷിയിറക്കാൻ തീരുമാനിച്ച പത്തേക്കറിലധികം വരുന്ന വയലിെൻറ ഒരുഭാഗം ഫാറൂഖ് കോളജിലെ ആർ.യു.എ കോളജ് ഭൂമിത്രസേന ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു. ആദ്യഘട്ട നിലമൊരുക്കൽ പ്രവർത്തനോദ്‌ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. പി. മുസ്‌തഫ ഫാറൂഖിയും വാർഡ് മെംബർ ഉണ്ണിെപ്പരവനും ചേർന്ന് നിർവഹിച്ചു. കർഷകരായ വെള്ളൻ, മാനുകുട്ടൻ, വിജയൻ, അനിൽകുമാർ എന്നിവർ നിർദേശങ്ങൾ നൽകി. നിലമൊരുക്കൽ മുതൽ ഞാറുനടൽ, കളപറിച്ചു മാറ്റൽ, കൊയ്ത്തു വരെയുള്ള ഓരോ ഘട്ടത്തിലും വിദ്യാർഥികൾ പങ്കാളികളാകും. പ്രഫ. പി. ഫാത്തിമ, പ്രഫ. സി.കെ. ഉസ്മാൻ, പ്രഫ. കെ. അബൂബക്കർ, ടി.പി. ഹരിദാസൻ എന്നിവർ സംസാരിച്ചു. പക്ഷികളുടെ ആവാസകേന്ദ്രം കൂടിയായ പൊന്നേംപാടത്തും ചാലിയാർ തീരത്തും വിദ്യാർഥികൾ പക്ഷിനിരീക്ഷണം നടത്തി. ഭൂമിത്രസേന ക്ലബ് കോഓഡിനേറ്റർ ഡോ. എം. ഉമൈർ ഖാൻ, യൂനുസ്, നദ, ഫൽഹാൻ, അബ്ദുല്ല, റഹീം, സയീദ് എന്നിവർ നേതൃത്വം നൽകി.
Next Story