Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാഗ്രത നിർദേശം:...

ജാഗ്രത നിർദേശം: ഡിസാസ്​റ്റർ മാനേജ്മെൻറ് കമ്മിറ്റി യോഗം ചേർന്നു

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്ത ജാഗ്രത നിർദേശത്തെ തുടർന്ന് കാരശ്ശേരി പഞ്ചായത്ത് ഡിസാസ്റ്റർ മാനേജ്മ​െൻറ് യോഗം വിളിച്ചുചേർത്തു. ആഗസ്റ്റിലുണ്ടായ കാലവർഷക്കെടുതിയിൽ ഇരുപത്തിഅഞ്ചോളം ഉരുൾപൊട്ടലുകളും കോളനികൾ ഉൾപ്പെടെ നിരവധി വീടുകൾ വെള്ളത്തിനടിയിലാകുകയും ചെയ്ത പഞ്ചായത്താണ് കാരശ്ശേരി. ഇതി​െൻറ ആഘാതം വിടുംമുമ്പുതന്നെ വീണ്ടും ജാഗ്രത നിർദേശം വന്നതി​െൻറ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേർത്തത്. വില്ലേജ് ഓഫിസർമാർ, ഫയർഫോഴ്സ്, പൊലീസ്, വാർഡ് മെംബർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ നിർദേശപ്രകാരം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ പഞ്ചായത്ത് ഓഫിസിൽ കൺേട്രാൾ റൂം പ്രവർത്തിക്കാനും വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കാനുമുള്ള ഒരുക്കം നടത്താനും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാനും തീരുമാനിച്ചു. നിർദിഷ്ട തീയതികളിൽ രാത്രിയാത്രകൾ ഒഴിവാക്കാനും പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി. ജമീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വൈ.പി. അഷ്റഫ്, മുക്കം സബ് ഇൻസ്പെക്ടർ ഹമീദ്, അബ്്ദുല്ല കുമാരനല്ലൂർ, സജി തോമസ്, ലിസി സക്കറിയ, സവാദ് ഇബ്രാഹിം, സുനില കണ്ണങ്കര, ജി. അബ്്ദുൽ അക്ബർ, എൻ.കെ. അൻവർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story