Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 9:09 AM GMT Updated On
date_range 29 Sep 2018 9:09 AM GMTആദരിച്ചു
text_fieldsbookmark_border
മുക്കം: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കാരശ്ശേരി മേഖല കൺവെൻഷനിൽ ജില്ല പ്രസിഡൻറ് തയ്യിൽ ഹംസയെ ജില്ല പഞ്ചായത്തംഗം സി.കെ. കാസിം ആദരിച്ചു. മേഖല പ്രസിഡൻറ് വി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെട്ടിട ഉടമകളുടെ മക്കളിൽനിന്ന് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ജില്ല സെക്രട്ടറി പി.കെ. ഫൈസൽ സമ്മാനദാനം നടത്തി. പ്രളയകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 'എെൻറ മുക്കം' ചാരിറ്റബിൾ സൊസൈറ്റിക്ക് ജി. അബ്ദുൽ അക്ബറും, കറുത്തപറമ്പ് സാന്ത്വനം ഓട്ടോ ഡ്രൈവേഴ്സിന് എം.ടി. അശ്റഫും ഉപഹാരദാനം നടത്തി. ചന്ദ്രൻ മണാശ്ശേരി, സി.ടി. കുഞ്ഞോയി, അഡ്വ. ജനിൽ ജോൺ, ബക്കർ കളർബലൂൺ, ജോസ് കോണിക്കൽ, വി.കെ. കലന്തൻ ഹാജി, കെ.കെ. മുഹമ്മദ് ഇസ്ലാഹി, കെ.പി. മുഹമ്മദ്, ടി. ഉമ്മർ, യു. ആലിക്കുട്ടി, പി.ടി. ഉസ്മാൻ എന്നിവർ സംസാരിച്ചു. ഹംസ തയ്യിൽ മറുപടിപ്രസംഗം നടത്തി. മേഖല വർക്കിങ് സെക്രട്ടറി പി.കെ.സി. മുഹമ്മദ് സ്വാഗതവും ട്രഷറർ ഒ. ഇമ്പിച്ചിക്കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story