Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 9:09 AM GMT Updated On
date_range 29 Sep 2018 9:09 AM GMTറോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു; കരാറുകാരെൻറ അനാസ്ഥക്കെതിരെ റോഡ് ഉപരോധം
text_fieldsbookmark_border
ബാലുശ്ശേരി: റോഡ് നവീകരണം പൂർത്തിയാക്കാത്ത കരാറുകാരെൻറ അനാസ്ഥക്കെതിരെ ശനിയാഴ്ച രാവിലെ 10ന് ലൈറ്റ് ടാക്സി മോേട്ടാർ യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് റോഡ് ഉപരോധിക്കുന്നു. കൂട്ടാലിട-നടുവണ്ണൂർ റോഡിൽ അക്കരമുണ്ട്യാടിതാഴം മുതൽ വാളിയിൽ താഴെവരെയാണ് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നത്. പ്രവൃത്തി തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാക്കിയിട്ടില്ല. ടാറിങ്ങും, കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. മെറ്റലിട്ടുയർത്തിയ റോഡിലൂടെ പൊടിപടലം കാരണം കാൽനടയാത്രപോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്. അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഇതിലൂടെയാണ് പോകേണ്ടത്. സ്കൂളിലേക്കും സമീപവീടുകളിലേക്കും പൊടിപടലങ്ങൾ വ്യാപിക്കുന്നുണ്ട്. നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെയാണ് പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story