Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2018 2:30 PM IST Updated On
date_range 29 Sept 2018 2:30 PM ISTതകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ജില്ല പഞ്ചായത്തിെൻറ എട്ടരക്കോടിയുടെ പ്രവൃത്തികള്‍
text_fieldsbookmark_border
താമരശ്ശേരി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ജില്ല പഞ്ചായത്ത് 8.65 കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി താമരശ്ശേരിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ നാശംവിതച്ച മലയോര മേഖലയിലെ റോഡുകള്‍ക്ക് പ്രാധാന്യംനല്‍കി 38 പ്രവൃത്തിയാണ് നടത്തുക. വാര്‍ഷിക പദ്ധതിയില്‍ ചില മാറ്റംവരുത്തിയാണ് ജനങ്ങള്‍ക്ക് യാത്രസൗകര്യം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ജില്ല പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കിയതെന്ന് പ്രസിഡൻറ് പറഞ്ഞു. ഒക്ടോബര്‍ ഒന്ന് മുതല്‍ ടെൻഡര്‍ നടപടി ആരംഭിക്കും. ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചാലമല പൂവന്‍മല റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷമാണ് അനുവദിച്ചത്. ഈ റോഡിന് നേരത്തേ 30 ലക്ഷം അനുവദിച്ചിരുന്നു. ഇതിലേക്ക് 20 ലക്ഷവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കേളന്‍മൂല-പൂലോട്-പയോണ റോഡിന് 20 ലക്ഷവും അനുവദിച്ചു. പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് -എസ്‌റ്റേറ്റ് റോഡ് (20 ലക്ഷം), കണ്ണപ്പന്‍കുണ്ട്-വള്ള്യാട് റോഡിന് (25 ലക്ഷം), കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ ഗീവര്‍ഗീസ് റോഡ് (45 ലക്ഷം), താഴെകക്കാട് എല്‍.പി സ്‌കൂള്‍ (25ലക്ഷം), താഴെകക്കാട് അകമ്പുഴ റോഡ് (33 ലക്ഷം), കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം മേലേ പരപ്പറ്റ റോഡ് (30 ലക്ഷം), മരുതിലാവ്-മേലേമരുതിലാവ് റോഡ് (20 ലക്ഷം), ചെമ്പുകടവ് പരപ്പറ്റ റോഡ് (10 ലക്ഷം), തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ പൂമരത്തന്‍കൊല്ലി കരിമ്പ് റോഡ് (15ലക്ഷം), പള്ളിപ്പടി പൊന്നാങ്കയം റോഡ് (പാലം ഇന്‍വെസ്റ്റിഗേഷന്‍ സ്‌ട്രെക്ചര്‍ ഡിസൈന്‍ അഞ്ചുലക്ഷം), കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം വാലില്ലാപുഴ റോഡ് (50ലക്ഷം), കോട്ടപ്പുറത്ത് കണ്ടി പഴമ്പറമ്പ് റോഡ് (25ലക്ഷം), കാവിലുംപാറ പഞ്ചായത്തിലെ പി.ടി. ചാക്കോവണ്ണാത്തിയെട്ട് റോഡ് (10 ലക്ഷം), കരിങ്ങാട് മാമലശ്ശേരി കലുങ്ക് (എട്ടുലക്ഷം), വാണിമേല്‍ പഞ്ചായത്തിലെ കൊടുവത്തിക്കുന്ന് മുടിക്കല്‍ റോഡ് (35 ലക്ഷം), അഴിയൂര്‍ പഞ്ചായത്തിലെ മാഹി റെയില്‍വേ സ്‌റ്റേഷന്‍കക്കടവ് റോഡ് (എട്ട് ലക്ഷം), മടവൂര്‍ പഞ്ചായത്തിലെ സി.എം മഖാം കമ്പ്രാത്തിക്കുന്ന് പുല്ലാളൂര്‍ റോഡ് (50 ലക്ഷം), ഒളവണ്ണ പഞ്ചായത്തിലെ പാലാഴിപുഴംപുറം റോഡ് (18 ലക്ഷം), കുരുവട്ടൂര്‍ പഞ്ചായത്തിലെ പണ്ടാരപറമ്പ ചെമ്പംകോട്ട് റോഡ് ( 50 ലക്ഷം), മണിയൂര്‍ പഞ്ചായത്തിലെ എലിപ്പറമ്പത്ത് മുക്ക്മങ്കര റോഡ് (13ലക്ഷം), കാക്കൂര്‍ പഞ്ചായത്തിലെ കുട്ടമ്പൂർ കരിയാത്തന്‍കാവ് റോഡ് (25ലക്ഷം), ആയഞ്ചേരി പഞ്ചായത്തിലെ കുറ്റിയാടിപ്പൊയില്‍സ്രാമ്പി റോഡ് (അഞ്ച് ലക്ഷം), നങ്ങ്യാരത്ത്മുക്ക് -ബാവത്താണ്ടി റോഡ് (25 ലക്ഷം), പുത്തന്‍പുരയില്‍മുക്ക് -തെയ്യില്‍മുക്ക് റോഡ് (15 ലക്ഷം), ബാലുശ്ശേരി പഞ്ചായത്തിലെ വൈകുണ്ഠം-മഞ്ഞപ്പുഴവായപ്പുറം റോഡ് (10 ലക്ഷം), നാദാപുരം പഞ്ചായത്തിലെ കുമ്മങ്ങോട് വരിക്കോളി റോഡ് (25 ലക്ഷം), പേരാമ്പ്ര പഞ്ചായത്തിലെ തൊടുവയല്‍മീത്തല്‍-കരുവമ്പത്ത്താഴെ റോഡ് (30 ലക്ഷം), കാവിലുംപാറ -മരുതോങ്കര പഞ്ചായത്തുകളിലെ ആലക്കാട്ട്താഴം അപ്രോച്ച് റോഡ് (25 ലക്ഷം), ഓമശ്ശേരി പഞ്ചായത്തിലെ അമ്പലക്കണ്ടി നടമ്മല്‍പൊയില്‍ റോഡ് (20 ലക്ഷം), കുന്ദമംഗലം പഞ്ചായത്തിലെ കളരിക്കണ്ടി ശ്മശാനം റോഡ് (15 ലക്ഷം), പനങ്ങാട് പഞ്ചായത്തിലെ മങ്കയംചെങ്കണ റോഡ് (15 ലക്ഷം), വേളം പഞ്ചായത്തിലെ കാരകുന്ന് പള്ളിവാച്ചാക്കല്‍ റോഡ് (30 ലക്ഷം), മണിയൂര്‍ പഞ്ചായത്തിലെ ഉല്ലാസ് നഗർ ഫീനിക്‌സ് റോഡ് (15 ലക്ഷം), തിരുവള്ളൂര്‍ പഞ്ചായത്തിലെ ഉപ്പിലോറ മല റോഡ് (15ലക്ഷം), നന്മണ്ട പഞ്ചായത്തിലെ ചളുക്കില്‍താഴെ-പടിഞ്ഞാറെപ്പൊയില്‍ റോഡ് (10 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ജോര്‍ജ്, ജില്ല പഞ്ചായത്ത് അംഗം വി.ഡി. ജോസഫ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story