Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 8:59 AM GMT Updated On
date_range 2018-09-19T14:29:21+05:30പാളയത്ത് മരം വീണ് തകർന്ന ൈപപ്പുകളിൽനിന്ന് .........വെള്ളക്കെട്ട്
text_fieldsകോഴിക്കോട്: ആഴ്ചകൾക്കു മുമ്പ് മരം വീണ് തകർന്ന പൈപ്പിൽനിന്ന് വെള്ളമൊഴുകി പാളയത്ത് വെള്ളക്കെട്ട്. പാളയം ജയന്തി ബിൽഡിങ്ങിന് മുന്നിലാണ് മഴയിൽ കൂറ്റൻ തണൽമരം കടപുഴകിയത്. വാഹനങ്ങളും വൈദ്യുതിലൈനും തകർന്നിരുന്നുവെങ്കിലും മഴ മാറിയപ്പോഴാണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് ശ്രദ്ധയിൽപെട്ടത്. അന്ന് മുറിച്ച് ഗതാഗതതടസ്സം നീക്കിയ മരത്തിെൻറ അവശിഷ്ടങ്ങൾ ഇപ്പോഴും ഫുട്പാത്തിലും റോഡരികിലുമായി വഴിമുടക്കിയായി കിടക്കുകയാണ്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ ജയന്തി ബിൽഡിങ്ങിനു മുന്നിൽ വാഹനങ്ങൾ നിർത്തിയിടാനാവാത്ത സ്ഥിതിയാണ്. റോഡിൽ വീണ മരത്തിെൻറ ഉടമസ്ഥത പൊതുമരാമത്ത് വകുപ്പിനാണ്. മരം മുറിച്ചുകൊണ്ടുപോകാൻ കരാറുകാരെ ടെൻഡർ മുഖേന നിശ്ചയിക്കേണ്ടത് പി.ഡബ്ല്യു.ഡി തന്നെയാെണങ്കിലും വില നിശ്ചയിക്കേണ്ടത് വനംവകുപ്പാണ്. വനംവകുപ്പ് നിശ്ചയിക്കുന്ന തുകക്ക് പലപ്പോഴും മരം ലേലത്തിൽ പോവാറില്ല. മൂന്നു തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാലേ വീണ്ടും വില മാറ്റിനിശ്ചയിക്കുകയുള്ളൂ. നഗരത്തിൽ വീണ മരങ്ങൾ പലതും ഫയർ ഫോഴ്സും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വഴിയിൽനിന്ന് മാറ്റിയിട്ടിരിക്കയാണ്. പൈപ്പ് പൊട്ടിയ കാര്യം പലതവണ അറിയിച്ചിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നിെല്ലന്നാണ് പരാതി.
Next Story