Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകൃതിയെ...

പ്രകൃതിയെ ​ഒപ്പിയെടുത്ത്​ ബിജുലാലി​െൻറ ഫോ​േട്ടാ പ്രദർശനം

text_fields
bookmark_border
കോഴിക്കോട്: പ്രകൃതിയെ കോറിയിട്ട ഫ്രെയിമുകളുമായി എം.ഡി. ബിജുലാലി​െൻറ ഫോേട്ടാ പ്രദർശനത്തിന് ആർട്ട് ഗാലറിയിൽ തുടക്കം. പ്രകൃതി സൗന്ദര്യത്തി​െൻറയും വിവിധ സംസ്കാരത്തി​െൻറയും 80ഒാളം േഫാേട്ടാകളാണ് തിരുവനന്തപുരം സ്വദേശിയായ ബിജുലാൽ ത​െൻറ കാമറ കണ്ണുകളിൽ പകർത്തിയത്. മൂന്നാറിലെ നീലക്കുറിഞ്ഞി, നിലമ്പൂർ തേക്ക്, പറമ്പിക്കുളം വന്യജീവി സേങ്കതം, നെഹ്റു ട്രോഫി വള്ളംകളി, കഥകളി, തെയ്യം തുടങ്ങി വ്യത്യസ്തമായ ഫോേട്ടാകളാണ് പ്രദർശനത്തിലെ ആകർഷണം. കൂടാതെ ത​െൻറ വീട്ടു പരിസരങ്ങളിലെ മരങ്ങളും, ആമ്പലുമെല്ലാം മനോഹരമായ െഫ്രയിമുകളിൽ പരിചയപ്പെടുത്തുകയാണ് ഇൗ േഫാേട്ടാഗ്രാഫർ. കെ.എസ്.ഇ.ബി ജീവനക്കാരനായ ബിജുലാൽ ത​െൻറ ജോലിക്കിടയിലും േഫാേട്ടാഗ്രഫിയിലെ താൽപര്യം മാറ്റിെവക്കുന്നില്ല. കേരളത്തിലെ വിവിധ ജില്ലകളിൽ സ്ഥലംമാറ്റം കിട്ടിപ്പോയ സമയങ്ങളിെലല്ലാം ആ നാട്ടിലെ പ്രകൃതിഭംഗി പകർത്തിയെടുക്കുകയായിരുന്നു. ബിജുലാലി​െൻറ മൂന്നാമത്തെ പ്രദർശനമാണ് കോഴിക്കോട്ട്. മുമ്പ് രണ്ടു തവണ തിരുവനന്തപുരത്ത് ഫോേട്ടാ പ്രദർശനം നടത്തിയിരുന്നു. വിവിധ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പ്രകൃതിയെ അതി​െൻറ വിഭിന്ന ഭാവങ്ങളിൽ പകർത്തുകയെന്നത് വലിയ സന്തോഷമാണെന്ന് ബിജുലാൽ പറഞ്ഞു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ത​െൻറ 10 ഫോേട്ടാകൾ ബിജുലാൽ സംഭാവനയായി നൽകിയിരുന്നു. നന്ദകുമാർ മൂടാടി ഉദ്ഘാടനം ചെയ്ത പ്രദർശനം സെപ്റ്റംബർ 24 വരെ നീണ്ടുനിൽക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story