Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 8:59 AM GMT Updated On
date_range 2018-09-19T14:29:21+05:30ജില്ല സബ് ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: ഫറോക്കും എളേറ്റിൽ എം.ജെയും ജേതാക്കൾ
text_fieldsകൊടുവള്ളി: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല സബ് ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. രണ്ടാം സ്ഥാനം ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ഹസനിയ്യ എ.യു.പി സ്കൂൾ മുട്ടാഞ്ചേരിയും കരസ്ഥമാക്കി. ട്രോഫികൾ കിഴക്കോത്ത് ഗ്രാമപഞ്ചായത്തംഗം കെ.കെ. ജബ്ബാർ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പി.ടി. അസീസ്, എം.പി. മുഹമ്മദ് ഇസ്ഹാഖ്, റമീസ് ചുഴലിക്കര, ടി. മിഥേയി, ഷാനവാസ് പുല്ലടി, കെ. മുജീബ്, പി. ഷഫീഖ് എന്നിവർ സംസാരിച്ചു.
Next Story