Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 8:14 AM GMT Updated On
date_range 2018-09-19T13:44:35+05:30മുഹമ്മദ് റഫി റോഡ് നവീകരണത്തിന് 165 ലക്ഷം
text_fieldsകോഴിക്കോട്: കസ്റ്റംസ് റോഡിനും വെള്ളയിലിനുമിടയിലുള്ള മുഹമ്മദ് റഫി റോഡ് നവീകരണത്തിന് 165 ലക്ഷം രൂപയുടെ ഭരണാനുമതി. മത്സ്യബന്ധന വകുപ്പിൽനിന്നാണ് റോഡിെൻറ നിലവാരം ഉയർത്താനുള്ള പദ്ധതിക്ക് ഭരണാനുമതിയായതെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ അറിയിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പാണ് നിർമാണപ്രവൃത്തി പൂർത്തിയാക്കുക. കോർപറേഷൻ 62ാം വാർഡായ മൂന്നാലിങ്ങലിൽ ഉൾപ്പെടുന്നതാണ് മുഹമ്മദ് റഫി റോഡ്. കരാർ നടപടിക്ക് ശേഷം ആറുമാസത്തിനകം പ്രവൃത്തി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
Next Story