Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:44 PM IST Updated On
date_range 19 Sept 2018 12:44 PM ISTപ്രളയ ദുരിതബാധിതർക്ക് ധനസഹായം: മുസ്‌ലിം ലീഗ് മാർച്ച് നടത്തി
text_fieldsbookmark_border
ഒളവണ്ണ: പഞ്ചായത്തിൽ ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ തുക വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെയും അർഹരായവരെ ലിസ്റ്റിൽനിന്ന് വെട്ടിമാറ്റിയതിനെതിരെയും ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ദുരിതബാധിതരുടെ വില്ലേജ് ഓഫിസ് മാർച്ചും ധർണയും ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. കെ.എസ്. അലവി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് കെ. മൂസ മൗലവി, കെ.കെ. കോയ, സി. മരക്കാരുട്ടി, എം.പി.എം. ബഷീർ, വി. അബൂബക്കർ, പി.എം. സൗദ, സാജിത എന്നിവർ സംസാരിച്ചു. വി.വി.എ. സലീം സ്വാഗതവും ടി.പി.എം. സാദിഖ് നന്ദിയും പറഞ്ഞു. മാർച്ചിന് എ. ഹമീദ് മൗലവി, ടി. കോയദീൻ, വി.പി. ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story