Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യ ആശുപത്രികളിൽ...

സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഇളവ്​ ലഭ്യമാക്കണം

text_fields
bookmark_border
സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഇളവ്​ ലഭ്യമാക്കണം
cancel
കോഴിക്കോട്: സ്വകാര്യ ആശുപത്രികളിൽ വയോജനങ്ങൾക്ക് ചികിത്സ ഇളവ് ലഭ്യമാക്കാൻ സർക്കാറി​െൻറ ഭാഗത്തുനിന്ന് നിയമ നടപടികൾ ഉണ്ടാവണമെന്ന് വയോജന സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡൻറ് പി.കെ. ലക്ഷ്മീദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശിവാനന്ദൻ, പ്രസിഡൻറ് ഇ. രഘുനാഥൻ, കാളൂർ ടി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അവാർഡ് ദാനം കോഴിക്കോട്: െഎ.എസ്.എം കാരപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ ഖുർആൻ പഠന പദ്ധതിയുടെ വെളിച്ചം ആറാംഘട്ട അവാർഡ് ദാനവും ബാല വെളിച്ചം ഒന്നാംഘട്ട അവാർഡ് ദാനവും സംഘടിപ്പിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. െഎ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മൊയ്തീൻ കുട്ടി, അശ്റഫ് നിലമ്പൂർ, അൻവർ സാദത്ത്, മെഹ്റൂഫ് വി. അക്ബർ, സി.പി. അഹമ്മദ് കോയ, ജനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story