Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2018 10:30 AM GMT Updated On
date_range 2018-09-18T16:00:00+05:30ഇന്ധനവില: ബൈക്കിൽ റീത്തണിയിച്ച് പ്രതിഷേധം
text_fieldsകോഴിക്കോട്: ജനങ്ങളുടെ നെട്ടല്ലൊടിക്കുന്ന ഇന്ധനവില വർധനക്കെതിരെ വ്യത്യസ്തമായൊരു പ്രതിഷേധ റാലി. മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ബൈക്കിൽ റീത്തണിയിച്ച് ഉന്തുവണ്ടിയിൽ കയറ്റി ഉന്തിയാണ് നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് (എൻ.എൽ.സി) പ്രവർത്തകർ റാലി നടത്തിയത്. റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്കു വേണ്ടി നരേന്ദ്ര മോദി ദാസ്യവേല ചെയ്യുകയാണെന്ന് റാലിയിൽ സംസാരിച്ചവർ ആരോപിച്ചു. ഇന്ധനവിലക്കയറ്റം തടയുകയും വിലനിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുകയും വേണം. എൻ.സി.പി സംസ്ഥാന സെക്രട്ടറി പ്രഫ. ജോബ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ല പ്രസിഡൻറ് ഇ. ബേബി വാസൻ അധ്യക്ഷത വഹിച്ചു. എം. ആലിക്കോയ, മുക്കം മുഹമ്മദ്, തിരുവച്ചിറ മോഹൻദാസ്, ഇ.വി. രാേജഷ്, കെ.കെ. ശ്രീശു, സിസിലി, എസ്.വി.എ. സലീം, സി.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. റാലി കിഡ്സൺ കോർണറിൽ സമാപിച്ചു.
Next Story