Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൻറര്‍ സ്‌കൂള്‍...

ഇൻറര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: സ്വാഗതസംഘം ഓഫിസ് തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: മദ്റസത്തുല്‍ മുഹമ്മദിയ്യ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഇൻറര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബാള്‍ ടൂര്‍ണമ​െൻറ് സെപ്റ്റംബര്‍ 22 മുതല്‍ പരപ്പില്‍ എം.എം. സ്‌കൂളില്‍ സജ്ജമാക്കിയ ഫ്ലഡ്‌ ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സ്‌കൂളില്‍ തയാറാക്കിയ സ്വാഗതസംഘം ഓഫിസ് ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. ഹംസത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.ടി. ആസാദ്, കെ.വി. ഉമ്മര്‍ ഫാറൂഖ്, പി.പി. അബ്ദുല്‍ റഷീദ്, പി.വി. അസ്സന്‍ കോയ, തോപ്പില്‍ കോയ, എം. അബ്ദുല്‍ ഗഫൂര്‍, ജാഫര്‍ ബറാമി, ബി.വി. മുഹമ്മദ് അഷ്‌റഫ്, ഐ.പി. ഉസ്മാന്‍ കോയ, പി.ടി. ബിച്ചു എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്‌കൂളുകളിലെ ടീമുകള്‍ മാറ്റുരക്കും.
Show Full Article
TAGS:LOCAL NEWS 
Next Story