Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2018 11:14 AM GMT Updated On
date_range 16 Sep 2018 11:14 AM GMTപ്രതിഷേധ മാർച്ച്
text_fieldsbookmark_border
കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ നിരന്തരം വാഗ്ദത്ത ലംഘനം നടത്തിയും മനുഷ്യാവകാശം ചവിട്ടിമെതിച്ചും സാമ്പത്തിക ഭദ്രതയെ തകർത്തും രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുന്നതായി നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) സംസ്ഥാന പ്രസിഡൻറ് ഷെനിൻ മന്ദിരാട് പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ എൻ.വൈ.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.വൈ.സി ജില്ല പ്രസിഡൻറ് ഇ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. എൻ.സി.സി ജില്ല പ്രസിഡൻറ് ബേബി വാസന, അഷ്റഫ് ചെറുവറ്റ, നാണു തിരുവള്ളൂർ, അജ്മൽ അർജൻ മാങ്കാവ്, പ്രമോദ് കക്കോടി, ഗോപിദാസ്, എസ്.വി.എ. സലീം, രതീഷ്, ബാബു വേങ്ങേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story