Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2018 9:14 AM GMT Updated On
date_range 2018-09-16T14:44:54+05:30പ്രളയത്തിൽനിന്ന് പാഠം ഉൾക്കൊള്ളണം - മേയർ
text_fieldsഅത്തോളി: ജനങ്ങളെ എല്ലാവരെയും ഒന്നിപ്പിക്കാൻ പ്രകൃതിനൽകിയ അനുഭവമാണ് പ്രളയമെന്ന് കോഴിക്കോട് നഗരസഭ മേയർ തോട്ടത്തിൽ രവീന്ദ്രൻ. അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ നടപ്പിലാക്കിയ കുട്ടനാടിനൊരു കൈത്താങ്ങ് -സാന്ത്വന ചെപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്‌കൂൾ പ്രധാനാധ്യാപിക ലത കാരാട്ടിൽനിന്നും മേയർ സ്വീകരിച്ചു. പഠനോപകരണങ്ങൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ. ഇന്ദുവിൽ നിന്നും കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഭാത ഭക്ഷണ പ്രഖ്യാപനം കോഴിക്കോട് ഡി.പി.ഒ എം. ജയകൃഷ്ണൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.എം. വേലായുധൻ മുഖ്യാതിഥിയായിരുന്നു. ചിത്രം: atholi10.jpg അത്തോളി ജി.വി.എച്ച്.എസ്.എസിൽനിന്നുള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പ്രധാനാധ്യാപിക ലത കാരാട്ടിൽനിന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഏറ്റുവാങ്ങുന്നു
Next Story