Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 10:20 AM GMT Updated On
date_range 2018-09-13T15:50:58+05:30അവാർഡ് ജേതാക്കൾക്ക് പൗരസ്വീകരണം നൽകി
text_fieldsപാലേരി: പാറക്കടവ് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ദേവർകോവിൽ കെ.വി.കെ.എം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ. നവാസ്, ഖത്തർ മീഡിയ പ്ലസ് അവാർഡ് നേടിയ ഗായകൻ നവാസ് പാലേരി, മീഡിയവൺ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയി ഷമീർ പാലേരി എന്നിവർക്ക് പൗരസ്വീകരണം നൽകി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരങ്ങൾ നൽകി. കവി കെ.ടി. സൂപ്പി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഇ. റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ എ.പി. ലീജ, എം.കെ. ഫാത്തിമ, പി.എസ്. പ്രവീൺകുമാർ, പുതുക്കോട്ട് രവീന്ദ്രൻ, രാഹുൽരാജ്, കെ. ബാലൻ, വി.സി. ജാസിർ, വി. ഹരീന്ദ്രൻ, വി. ബിജു മാസ്റ്റർ, പി.പി. ലിനീഷ് എന്നിവർ സംസാരിച്ചു.
Next Story